കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഏഷ്യക്കാരെ കൊള്ളയടിച്ച രണ്ട് അജ്ഞാതരെ തൈമ ഡിറ്റക്റ്റീവുകൾ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് . വിവിധ പ്രദേശങ്ങളിൽ ഏഷ്യക്കാരെ കൊള്ളയടിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതികളെ പിടികൂടാൻ ഒരു സുരക്ഷാ ടീം രൂപീകരിച്ചിരുന്നു. പ്രതികൾ വാഹനങ്ങളിൽ പോകുന്ന ഏഷ്യക്കാരെ തടഞ്ഞ് പണം കവർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി . പ്രതികളെ തിരിച്ചറിയാൻ ഡിറ്റക്റ്റീവുകൾക്ക് കഴിഞ്ഞെന്നും അവർ കവർച്ചകൾ നടത്തിയതായി സമ്മതിച്ചെന്നും അധികൃതർ കൂട്ടിച്ചേർത്തു. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.