ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തിയതായി റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. ആഫ്രിക്കൻ സ്വദേശികളെയാണ് നാടുകടത്തിയത്. എല്ലാ നിയമ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഇവരെ നാടുകടത്തിയത്. മറ്റൊരു സംഭവത്തിൽ ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 24 പേരെ മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയിരുന്നു. ഇവർക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണ്.