സൗദി അറേബ്യയിൽ കഴിഞദിവസം അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോൺട്രി ഷോപ്പിലെ സ്റ്റീം ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ കൂടുതൽ പടരുന്നതിന് മുൻപ് നിയന്ത്രണ വിധേയമാക്കിയതായും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി .