സൗദി അറേബ്യയിൽ വൻ ലഹരിമരുന്ന് വേട്ട സൗദി അറേബ്യയിൽ വൻ ലഹരിമരുന്ന് വേട്ട നടക്കുന്നതായി റിപ്പോർട്ട്. 13 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളാണ് സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അധികൃതർ പിടിച്ചെടുത്തത്. അൽ ബത അതിർത്തി തുറമുഖത്ത് നിന്നാണ് ലഹരിമരുന്നുകൾ അധികൃതർ കണ്ടെത്തിയത്. സൗദിയിലെത്തിയ ഷിപ്മെൻറിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. 1,364,706 ലഹരി ഗുളികകളാണ് പിടികൂടിയത്. എയർ കണ്ടീഷനറുകളിൽ ഒളിപ്പിച് ലഹരിമരുന്ന് കടത്താൻ ഉള്ള ശ്രമമാണ് അധികൃതർ പരാജയപ്പെടുത്തിയത്. സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതുമായ വസ്തുക്കൾ കർശനമായി പരിശോധിക്കാൻ കസ്റ്റംസ് പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്.