മസ്കത്തിൽ റമദാനിന് മുന്നോടിയായി ഭക്ഷ്യ പരിശോധന ശക്തമാക്കി അധികൃതർ. ദാഖിലിയ മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യ നിയന്ത്രണ, ലൈസൻസിങ് വകുപ്പ് സമൈലിലെ റസ്റ്റാറന്റുകൾ, കഫേകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയയിടങ്ങളിലാണ് അധികൃതർ പരിശോധനകൾ നടത്തിയത്. അസിസ്റ്റന്റ് ഡയറക്ടറുടെ അകമ്പടിയോടെ റമദാൻ ഭക്ഷണം തയ്യാറാക്കുന്ന സ്ഥാപനങ്ങളിലായിരുന്നു പ്രധാനമായും പരിശോധനകൾ കേന്ദ്രീകരിച്ചത്. പരിശോധനയിൽ 71.5 കിലോഗ്രാം കേടായ ഭക്ഷണം അധികൃതർ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അധികാരികൾ പിഴ ഈടാക്കുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു.