അബുദാബി ബയ്‌നൂന പാർക്കിന്റെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി അബുദാബി സിറ്റിമുനിസിപ്പാലിറ്റി. സന്ദർശകർക്ക് അനുയോജ്യവും ആകർഷകവുമാകുന്ന വിധത്തിലാണ് പാർക്കിലെ സൗകര്യങ്ങൾ വർധിപ്പിച്ചത്. വിശാലമായ ഹരിതയിടങ്ങളും കുട്ടികളുടെ കളിസ്ഥലങ്ങളുമെല്ലാം സവിശേഷതകളാണ്. നിശ്ചയദാർഢ്യമുള്ളവരെ ഉൾക്കൊള്ളുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ബാർബിക്യൂ ചെയ്യുന്നതിന് നിയുക്ത സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ബാഡ്മിന്റൺ കോർട്ട് നിർമിക്കുകയും പാർക്കിലുടനീളം അടയാള ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.