യു.എ.ഇ.യിൽ മാർച്ചുമാസത്തെ ഇന്ധനവില കുറച്ചു . കഴിഞ്ഞമാസവുമായി താരതമ്യപ്പെടുത്തുമ്പോൾ പെട്രോളിന് രണ്ട് ഫിൽസും ഡീസലിന് അഞ്ച് ഫിൽസുമാണ് കുറച്ചത്. ശനിയാഴ്ചമുതൽ ഒരുലിറ്റർ സൂപ്പർ പെട്രോളിന് 2.73 ദിർഹം നൽകിയാൽമതി. വെള്ളിയാഴ്ചവരെയിത് 2.74 ദിർഹമായിരുന്നു. കഴിഞ്ഞമാസത്തെ 2.63 ദിർഹത്തിൽനിന്ന് സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 2.61 ദിർഹമായി കുറച്ചിട്ടുണ്ട്. ഇ-പ്ലസ് 91 പെട്രോളിന്റെ പുതിയ വില ലിറ്ററിന് 2.54 ദിർഹമാണ് . കഴിഞ്ഞമാസമിത് 2.55 ആയിരുന്നു. 2.82 ദിർഹമായിരുന്ന ഡീസലിന് അഞ്ച് ഫിൽസ് കുറച്ച് 2.77 ദിർഹമായും വില പുനഃക്രമീകരിച്ചിട്ടുണ്ട്. എല്ലാമാസത്തിന്റെയും അവസാന ദിനമാണ് യു.എ.ഇ.യിൽ ഇന്ധനവില പുതുക്കുന്നത്.