ഒമാനിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കുറ്റത്തിന് മസ്കത്ത് ഗവർണറേറ്റിൽ നിന്ന് പ്രവാസിയായ വീട്ടുജോലിക്കാരി പിടിയിലായി. റോയൽ ഒമാൻ പോലീസാണ് ഇവരെ പിടികൂടിയത്. പ്രതി ഏഷ്യൻ വംശജയാണ്. ഖുറിയാത്ത് വിലായത്തിലുള്ള ഒരു വീട്ടിൽ നിന്നുമാണ് ഇവർ ആഭരണങ്ങൾ മോഷ്ടിച്ചത്. പ്രതിയിൽ നിന്നും ആഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളോ പണമോ സൂക്ഷിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരികയാണ് എന്നും ഒമാൻ പോലീസ് വ്യക്തമാക്കി.