ഖത്തറിൽ തിങ്കളാഴ്ച രാത്രി മുതൽ താപനില ഗണ്യമായി കുറയും എന്ന് കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറൻ കാറ്റ് കനക്കുന്നതാണ് താപനില ഗണ്യമായി കുറയുന്നതിന്റെ കാരണം. അടുത്ത ആഴ്ചയിലുടനീളം സമാന കാലാവസ്ഥ തുടരുന്നതാണ്. താപനില കുറയുന്നത് തണുപ്പ് കൂട്ടുകയും ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉയരുകയും ചെയ്യും. പൊടിക്കാറ്റിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടി. കടൽ തിരമാല മൂന്ന് മുതൽ ആറ് അടി വരെ ഉയരത്തിലെത്തും. ചില സമയങ്ങളിൽ 14 അടി വരെ ഉയരുന്നതാണ്. രാജ്യത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ അപ്ഡേറ്റുകളെക്കുറിച്ച് ബോധവാന്മാരാകണമെന്നും അധികൃതർ നിർദ്ദേശം നൽകി.