Pravasi Vision
Monday, April 7, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home world

പ്രവാസികൾക്ക് പുതിയ സേവിംഗ്സ് അക്കൗണ്ടുമായി ഫെഡറൽ ബാങ്ക്

പ്രാരംഭ ഓഫർ എന്ന നിലയിൽ, തിരഞ്ഞെടുത്ത യാത്രാ പ്ലാറ്റ്‌ഫോമുകളിൽ ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾക്ക് 24 ശതമാനം വരെ കിഴിവ് ലഭ്യമാണ്.

February 17, 2025
in world
0
Share on FacebookShare on Twitter

പ്രോസ്പെര എന്ന പേരിലുള്ള പുതിയ എൻആർഇ സേവിംഗ്സ് അക്കൗണ്ട് ഫെഡറൽ ബാങ്ക് പുറത്തിറക്കി. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇൻഷുറൻസ് ആനുകൂല്യങ്ങളും എയർപോർട്ട് ലൗഞ്ച് ആക്സസും ഡെബിറ്റ് കാർഡ് സ്പെൻഡിന് റിവാർഡ് പോയിന്റുകളും ഉൾപ്പെടെ അനേകം ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ച്, ജീവിതത്തിൽ മുന്നേറാൻ ഉത്സുകരായ പ്രവാസികൾക്ക് അനുയോജ്യമായ വിധത്തിൽ രൂപകൽപ്പന ചെയ്തതാണ് പ്രോസ്പെര എൻആർഇ സേവിംഗ്സ് അക്കൗണ്ട്. പ്രാരംഭ ഓഫർ എന്ന നിലയിൽ, തിരഞ്ഞെടുത്ത യാത്രാ പ്ലാറ്റ്‌ഫോമുകളിൽ ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾക്ക് 24 ശതമാനം വരെ കിഴിവ് ലഭ്യമാണ്. 2024 സെപ്റ്റംബറിൽ ചുമതലയേറ്റെടുത്ത ശേഷം ഫെഡറൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി ഇ ഓയുമായ കെ വി എസ് മണിയൻ അന്താരാഷ്ട്ര തലത്തിൽ നടത്തിയ ആദ്യ പത്രസമ്മേളനത്തെ തുടർന്നാണ് പ്രോസ്‌പെര അവതരിപ്പിച്ചത്. ഗൾഫ് മേഖലയിലെ പ്രവാസി സമൂഹവുമായി ഫെഡറൽ ബാങ്കിനുള്ള സുദൃഢമായ ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

“ഏഴുപതിറ്റാണ്ടിലധികമായി, ലോകമെമ്പാടുമുള്ള പ്രവാസികളുടെ സാമ്പത്തിക അഭിലാഷങ്ങൾ സഫലീകരിക്കാനും നാടുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന ഒരു വിശ്വസ്തപങ്കാളിയാണ് ഫെഡറൽ ബാങ്ക്,” കെ വി എസ് മണിയൻ പറഞ്ഞു. “ഇന്ന് ഇന്ത്യയിലേക്കുള്ള വ്യക്തിഗത റെമിറ്റൻസിന്റെ അഞ്ചിലൊന്നും ഫെഡറൽ ബാങ്ക് വഴിയാണെന്നത് പ്രവാസിസമൂഹവും ഞങ്ങളുടെ റെമിറ്റൻസ് പങ്കാളികളും ബാങ്കിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന് നിദർശനമാണ്. അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങൾക്കപ്പുറം, തങ്ങളുടെ ജീവിതശൈലിയ്ക്കും അഭിലാഷങ്ങൾക്കും ചേർന്ന ബാങ്കിംഗ് അനുഭവങ്ങൾ പ്രതീക്ഷിക്കുന്നവരാണ് ഇന്നത്തെ പ്രവാസികളെന്ന് ഞങ്ങൾക്കു മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇടപാടുകാരുടെ ആവശ്യങ്ങൾക്കും മാറുന്ന സാഹചര്യങ്ങൾക്കും ചേർന്ന തരത്തിൽ ഞങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും നിരന്തരം മെച്ചപ്പെടുത്തുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡെപ്പോസിറ്റ്സ്, വെൽത് ആൻഡ് ബാൻകാ കൺട്രി ഹെഡുമായ ജോയ് പി വി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് ഹെഡുമായ ഇക്ബാൽ മനോജ്, അബുദാബിയിലെ ചീഫ് റെപ്രസന്റേറ്റീവ് ഓഫീസർ അരവിന്ദ് കാർത്തികേയൻ, ദുബായിലെ ചീഫ് റെപ്രസെന്റേറ്റീവ് ഓഫീസർ ഷെറിൻ കുര്യാക്കോസ് എന്നീ മുതിർന്ന ഉദ്യോഗസ്ഥരും മണിയന്റെ ഒപ്പമുണ്ടായിരുന്നു.

Related posts

ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ

April 7, 2025
434
റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം

റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം

April 7, 2025
435

“ഇന്ത്യൻ പ്രവാസികളുടെ മാറിവരുന്ന താല്പര്യങ്ങളെപ്പറ്റി ഞങ്ങൾക്കുള്ള ധാരണയും അവർക്കു മികച്ച സേവനം ഉറപ്പു വരുത്തുന്നതിൽ ഞങ്ങൾക്കുള്ള പ്രതിബദ്ധതയും പുതിയ ഓഫറുകളിൽ ദൃശ്യമാണ്,” ജോയ് പി വി പറഞ്ഞു. ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിങ് പ്ലാറ്റഫോമായ ഫെഡ്‌മൊബൈൽ വഴി പ്രവാസികൾക്ക് പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്‌കീം (പി ഐ എസ്) അക്കൗണ്ട് തുടങ്ങാൻ സൗകര്യമൊരുക്കുന്ന പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഇക്‌ബാൽ മനോജ് നിർവഹിച്ചു. ഈ സൗകര്യമുപയോഗിച്ച് പ്രവാസികൾക്ക് ഓഹരിവിപണിയിൽ നിക്ഷേപം നടത്താവുന്നതാണ്. റെമിറ്റൻസ് സർവീസിൽ മുൻനിര ബാങ്ക്, രാജ്യാന്തര പണമിടപാടിൽ ഡിജിറ്റൽ നവീകരണം, പ്രധാന എൻആർഐ മാർക്കറ്റുകളിൽ ഉടനീളം ശക്തമായ സാന്നിധ്യം, ലോകമെമ്പാടുമുള്ള ശക്തമായ റെമിറ്റൻസ് പാർട്ണർഷിപ് നെറ്റ് വർക്ക്, പ്രവാസി നിക്ഷേപങ്ങളിൽ സുസ്ഥിരമായ വളർച്ച തുടങ്ങി എൻആർഐ ബാങ്കിംഗ് മേഖലയിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ബാങ്ക് എടുത്തു പറഞ്ഞു.

Tags: Federal Banknew savings account for expatriates
ShareTweetSendSend
Previous Post

മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ജ്വല്ലറിയില്‍ മോഷണം നടത്തി രാജ്യം വിടാന്‍ ശ്രമിച്ച മൂന്ന് പേർ വിമാനത്താവളത്തില്‍ അറസ്റ്റിലായതായി റിപ്പോർട്ട്

Next Post

വാഹന നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച 23 വാഹനങ്ങൾ കഴിഞ്ഞ വർഷം പിടിച്ചെടുത്തതായി ദുബായ് പൊലീസ്

Next Post
സൗദിയിൽ വിവിധ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്

വാഹന നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച 23 വാഹനങ്ങൾ കഴിഞ്ഞ വർഷം പിടിച്ചെടുത്തതായി ദുബായ് പൊലീസ്

Leave Comment

RECOMMENDED NEWS

സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത് 1,7,000 ലധികം പേർ

ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍

1 year ago
451
സൗദി അറേബ്യയിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ 84 ഇന്‍ഫ്‌ളുവന്‍സ രോഗികളെ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം

സൗദി അറേബ്യയിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ 84 ഇന്‍ഫ്‌ളുവന്‍സ രോഗികളെ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം

2 months ago
434
പെട്രോളിൽ മായം ചേർത്തെന്ന കേസിൽ കുടുങ്ങിയ രോഗിയായ മലയാളിക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങി

പെട്രോളിൽ മായം ചേർത്തെന്ന കേസിൽ കുടുങ്ങിയ രോഗിയായ മലയാളിക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങി

2 years ago
434
ദുബൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് പറക്കാം കുറഞ്ഞ നിരക്കില്‍

കുവൈത്ത്-കണ്ണൂർ യാത്രക്കാർക്ക് ആശ്വാസ വാർത്ത; ഇന്ത്യ എക്‌സ്പ്രസ് ഇനി ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ നടത്തും

1 year ago
436

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ
  • റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം
  • ദുബായിൽ ഹോട്ട് എയർ ബലൂൺ അപകടത്തിൽപ്പെട്ടതിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ദുബായ് പോലീസ്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?