കുറഞ്ഞ വിവാഹ പ്രായം 18 വയസ്സാക്കി ഉയർത്തി കുവൈത്ത് നീതിന്യായ മന്ത്രാലയം. ഇണകൾ വൈകാരികവും സാമൂഹികവുമായ പക്വത നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് വിവാഹപ്രായം ഉയർത്തിയത്. കുവൈത്തിൽ വിവാഹിതരാകാനുള്ള ചുരുങ്ങിയ പ്രായം പുരുഷന്മാർക്ക് 17 വയസ്സും സ്ത്രീകൾക്ക് 15 വയസ്സും ആയിരുന്നു. പ്രായപൂർത്തിയാകാത്തവരുടെ വിവാഹമോചന നിരക്ക് മുതിർന്നവരേക്കാൾ ഇരട്ടിയാണ്. കുടുംബ സ്ഥിരതയും കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷണവും ഉറപ്പാകുകയാണ് നിയമ ഭേദഗതിയിൽ ലക്ഷ്യമെന്ന് അധികൃതർ
വ്യക്തമാക്കി. ഭാവി തലമുറകൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ ജീവിതാന്തരീക്ഷം ഒരുക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് നീതിന്യായ
മന്ത്രി നാസർ അൽസുമൈത് കൂട്ടിച്ചേർത്തു.