ഒമാനില്‍ ലഹരിമരുന്നുമായി മൂന്ന് പേര് പിടിയിലായതായി റിപ്പോർട്ട്. ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസിന് കീഴിലെ ആന്റി നാര്‍കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബസ്റ്റന്സസ് വിഭാഗമാണ്11 കിലോഗ്രാം ലഹരിമരുന്ന് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വ വിലായത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, മോര്‍ഫിന്‍ തുടങ്ങിയവയാണ് പിടികൂടിയത്. നിസ്വയില് പ്രതികള്‍ താമസിച്ചിരുന്ന സ്ഥലത്ത് വിദഗ്ധമായി ലഹരിമരുന്ന് ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടിയിലായ പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.