ഒമാനില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. രാജ്യത്തേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച ലഹരിമരുന്നാണ് ഒമാന്‍ കസ്റ്റംസ് അധികൃതര്‍ കണ്ടെത്തിയത്. പോസ്റ്റല്‍ പാര്‍സല്‍ വഴിയെത്തിയ 5.645 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് ആണ് അധികൃതര്‍ പിടിച്ചെടുത്തത്. ലോഹ പൈപ്പുകളില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്നുകള്‍ രാജ്യത്തേക്ക് എത്തിച്ചത്. ഇവ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഒളിപ്പിച്ച നിലയിലാര്‍ന്നു. ലഹരിമരുന്ന് പിടിച്ചെടുക്കുന്ന വീഡിയോ ഒമാന്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.