ഒമാനിലെ സലാല എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് കഞ്ചാവ് പിടികൂടിയതായി റിപ്പോര്‍ട്ട്. എട്ട് കിലോയോളം കഞ്ചാവാണ് അധികൃതര്‍ യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത്. ഒമാന്‍ കസ്റ്റംസ് അധികൃതരാണ് രാജ്യത്തേക്ക് 7.940 കിലോഗ്രാം കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരന്റെ സ്വകാര്യ ലഗേജിനുള്ളില്‍ നിന്ന് വളരെ വിദഗ്ധമായ നിലയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനയില്‍ അധികൃതര്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പെട്ടിയില്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ സൂക്ഷിച്ചത്. പെട്ടി പരിശോധിച്ച് കഞ്ചാവ് പുറത്തെടുക്കുന്നതിന്റെ വീഡിയോ ഒമാന്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്.