ട്രാഫിക് നിയമം കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് നിയമത്തിൽ വരുത്തിയ ഭേദഗതികൾ ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമങ്ങൾ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പൊതു ഇടങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിനുമായാണ്. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് കർശനമായ പിഴകളാണ് ഈടാക്കുക. പ്രധാന മാറ്റങ്ങളിലൊന്ന് ബഗ്ഗികളും സൈക്കിളുകളും അനുവദിനിയമില്ലാത്ത സ്ഥലങ്ങളിൽ ഓടിച്ചാൽ 150 ദിനാർ പിഴ ചുമത്തും. ഈ കേസ് കോടതിയിൽ എത്തിയാൽ, ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവോ അല്ലെങ്കിൽ 600 മുതൽ 1,000 ദിനാർ വരെ പിഴയും ഈടാക്കും. ശരിയായ പെർമിറ്റ് ഇല്ലാതെ ഒരു മോട്ടോർ വാഹനം ഫീസ് നൽകി യാത്രക്കാരെ കൊണ്ടുപോകുന്നത് പിടിക്കപ്പെട്ടാൽ 150 ദിനാർ പിഴയാണ് ഈടാക്കുക.