ജിദ്ദ നഗരത്തിലെ പ്രധാന റോഡില്‍ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയ രണ്ടു പേര് അറസ്റ്റിൽ. ജിദ്ദ ട്രാഫിക് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അമിത വേഗതയില്‍ വാഹനങ്ങള്‍ക്കിടയിലൂടെ വെട്ടിച്ച് നീങ്ങല്, എതിര്‍ദിശയില്‍ വാഹനമോടിക്കല്‍, മതിയായ സുരക്ഷിത അകലം പാലിക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളാണ് യുവാക്കള്‍ നടത്തിയത്. മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ച ഇവർക്ക് നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി ട്രാഫിക് പൊലീസ് വ്യക്തമാക്കി. ജിദ്ദയിലെ മെയിന്‍ റോഡില്‍ യുവാക്കള്‍ ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തുന്ന വിഡിയോ സാമഹമാധ്യമങ്ങളില് പ്രചരിച്ചിരുന്നു.