കുവൈത്തിൽ മദ്യലഹരിയിൽ മദ്യക്കുപ്പിയുമായി റോഡിലൂടെ നടന്നു പോയ പ്രവാസി അറസ്റ്റിലായതായി റിപ്പോർട്ട്. കുവൈത്തിലെ അഹ്മദി സെക്യൂരിറ്റി വിഭാഗമാണ് പ്രവാസിയെ പിടികൂടിയത്. ഇയാൾ റോഡിലൂടെ മദ്യലഹരിയില്‍ നടന്നുപോകുകയായിരുന്നു. ഇയാളുടെ കയ്യില്‍ ഒരു കുപ്പിയും ഉണ്ടായിരുന്നു അത് ആദ്യ നോട്ടത്തില്‍ കുടിവെള്ളമാണെന്ന് തോന്നിക്കുന്നതായിരുന്നു. എന്നാല്‍ പ്രവാസിയുടെ നടത്തത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയ ഉദ്യോഗസ്ഥര്‍ അടുത്തെത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ കുപ്പിയിൽ മദ്യമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രവാസി മദ്യലഹരിയിലാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രവാസിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. ഇയാളെ നാടുകടത്തൽ വിഭാഗത്തിലേക്ക് കൈമാറിയതായാണ് വിവരം.