ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 361 പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്. തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനാ ക്യാമ്പയിനില്‍ 428 പ്രവാസി തൊഴിലാളികളെയാണ് തൊഴില്‍ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് വടക്കൻ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് ഇത്രയും പേരെ പിടികൂടിയത്. 2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ 605 സ്ഥാപനങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. ഈ പരിശോധനകളില്‍ തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ടുള്ള 131 പരാതികളില്‍ അന്വേഷണം നടത്തി. ഇവയിൽ 75 കേസുകളിലെ പ്രതികളെ പിടികൂടുകയും ചെയ്തു.