കുവൈത്തിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ചതുമായി ബന്ധപ്പെട്ട് ഈജിപ്ത് പൗരൻ പിടിയിൽ. ഡോക്ടറുടെ അറിവോ സമ്മതമോ കൂടാതെ അദ്ദേഹത്തിന്റെ സീൽ ഉപയോഗിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകി പണം സമ്പാദിച്ച പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേകസംഘം ആവശ്യക്കാരനെന്ന നിലയിൽ ഇയാളെ സമീപിച്ച് വ്യാജ രേഖയുണ്ടാക്കിക്കുകയും തുടർന്ന് രേഖക്കൽ കൈമാറിയപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. രാജ്യത്തിന്റെ സുരക്ഷ സംവിധാനത്തെ അട്ടിമറിക്കാനോ നിയമം ലംഘിക്കാനോ ശ്രമിക്കുന്ന ആരെയും വെറുതെവിടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.