ഇസ്റാഅ്- മിഅ്റാജ് പ്രമാണിച്ച് കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും ജനുവരി 30ന് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ വ്യക്തമാക്കി. എടിഎം, ഓൺലൈൻ ബാങ്കിങ് പോലുള്ള അവശ്യ സേവനങ്ങൾ പ്രവർത്തിക്കുന്നതാണ്.
കുവൈത്ത് ബാങ്കിങ് അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ശൈഖ അൽ എസ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവധി ദിവസം കണക്കിലെടുത്ത് ആവശ്യമായ ബാങ്ക് സേവനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ഉപഭോക്താക്കൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 2, ഞായറാഴ്ച മുതൽ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കിങ് പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.