യുഎഇ പിൻവലിച്ച പെപ്പറോണി ബീഫ് വിപണിയിൽ ലഭ്യമാക്കുന്നതായി റിപ്പോർട്ട്. സംസ്കരിച്ച പെപ്പറോണി ബീഫിൽ അപകടകാരിയായ ലിസ്റ്റീരിയ മോണോസൈറ്റോജെനീസ് ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടർന്നാണ് യുഎഇ പെപ്പറോണി ബീഫ് വിപണിയിൽ നിന്ന് പിൻവലിച്ചത്. യുഎഇ വിപണിയിലുള്ള പെപ്പറോണി ബീഫ് ഭക്ഷ്യയോഗ്യമാണെന്നും അപകടകരമായ ബാക്ടീരിയ സാന്നിധ്യം ഇല്ലെന്നും യുഎഇ പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി. പെപ്പറോണി ബീഫ് ഭക്ഷ്യയോഗ്യമാണെന്നും ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക അധികൃതരുമായി ഏകോപിപ്പിച്ചാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുക്കുന്നതെന്നും മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ കൂട്ടിച്ചേർത്തു. ഇപ്പോൾ വിപണിയിൽ ലഭ്യമായ പെപ്പറോണി ബീഫ് ഭക്ഷ്യയോഗ്യമാണെന്നും എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അധികൃതർ വ്യക്തമാക്കി.