സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സിള്‍ക്കും റമദാന് മാസത്തിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു കുവൈത്ത്. കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ പോലെ തന്നെ നാലര മണിക്കൂര്‍ ആണ് പ്രവൃത്തിസമയം. സ്ത്രീ ജീവനക്കാര്‍ക്ക് അരമണിക്കൂര്‍ ഗ്രേസ് പീരിയഡ് രണ്ട് ഘട്ടങ്ങളിലായി എടുക്കാം . ജോലിക്ക് കയറുന്നതിനു മുന്‍പ് ആദ്യത്തെ 15 മിനിറ്റ് അല്ലെങ്കില്‍ അവസാന നേരത്തെ 15 മിനിറ്റ്. എന്നാല്‍, പുരുഷജീവനക്കാര്‍ക്ക് 15 മിനിറ്റ് മാത്രമാണ് ഗ്രേസ് പീരിയഡ്. തുടക്കത്തില്‍ അല്ലെങ്കില്‍ അവസാന നേരത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.