കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇത്തവണ നീണ്ട അവധി ലഭിക്കുമെന്നു സൂചന. ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയും ദേശീയ ദിന, വിമോചന ദിന അവധിയാണ്. ഇതിനൊപ്പം വെള്ളി, ശനി ദിവസങ്ങളില്‍ വാരാന്ത്യ അവധിയും ലഭിക്കും. അവധി ദിവസങ്ങള്‍ക്കിടയില്‍ വരുന്നതിനാല്‍ വ്യാഴാഴ്ച വിശ്രമ ദിനമായി പ്രഖ്യാപിക്കുന്നതോടെ അഞ്ച് ദിവസം നീണ്ട അവധിയാണ് കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ലഭിക്കുക. അവധി ദിവസങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന . അതേസമയം നേരത്തെ കുവൈത്തില്‍ ഇസ്റാഅ് – മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ജനുവരി 30 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 1 ശനിയാഴ്ച വരെയാണ് അവധി.