സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം ആരംഭിക്കുന്നതായി റിപ്പോർട്ട്. ഈ വർഷംതന്നെ സൗദി അറേബ്യയുടെ ദേശീയ പേയ്മെന്റ് സംവിധാനമായ ‘മദ’ വഴിയാണ് ഗൂഗിൾ പേ സേവനം ലഭിക്കുക. ഗൂഗിൾ പേ സേവനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടു സൗദി സെൻട്രൽ ബാങ്കായ സാമയും ഗൂഗിളും കരാറിൽ ഒപ്പുവെച്ചു. ഇതുവഴി ഉപയോക്താക്കൾക്ക് ആപ്പുകളും സ്റ്റോറുകളും ഓൺലൈൻ വഴി സുരക്ഷിതമായി ഇടപാടുകൾ നടത്തുവാൻ സഹായിക്കും. ഗൂഗിൾ വാലറ്റ് ആപ്ലിക്കേഷൻ വഴി മദ കാർഡുകളും മറ്റ് ഡിജിറ്റൽ ക്രെഡിറ്റ് കാർഡുകളും ആട് ചെയ്യുവാനാകും. സൗദി വിഷൻ 2030-ന് അനുസൃതമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം മെച്ചപ്പെടുത്താനുള്ള സൗദി അറേബ്യയുടെ സാമയുടെയും ശ്രമത്തിന്റെ ഭാഗമായിയാണ് സേവനം ആരംഭിക്കുന്നത്.