എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ അഫി അഹമദ് സൂചിപ്പിച്ചു. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവീസുകൾ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി വ്യക്തമാക്കി. 5 വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് ഐറിഷ് കമ്പനികളുമായി കരാറായിട്ടുണ്ട്. പാട്ടത്തിനെടുക്കുന്ന വിമാനങ്ങളിൽ ആദ്യത്തേത് ഏപ്രിലിൽ കൊച്ചിയിലെത്തും. വിമാന ജീവനക്കാരിൽ പകുതിയും മലയാളികൾ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവർത്തനം തുടങ്ങി 2 വർഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം 20 ആക്കി വർധിപ്പിക്കും. തുടർന്ന് വിദേശ സർവീസുകൾ തുടങ്ങാനും പദ്ധതിയുണ്ട്. ഗൾഫ് മേഖലയിലേക്കായിരിക്കും ആദ്യ വിദേശ സർവീസ്. 76 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നതെന്നും 750 ജീവനക്കാർ ആദ്യ ഘട്ടത്തിലുണ്ടാകുമെന്നും വ്യക്തമാക്കി.