മൂന്ന് ദിവസം പൊതു അവധി പ്രഖ്യാപിച്ച് കുവൈത്ത്. ജനുവരി 30 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 1 ശനിയാഴ്ച വരെയാണ് പൊതു അവധി. കുവൈത്തില്‍ ഇസ്റാഅ് – മിഅ്റാജ് പ്രമാണിച്ച് സിവില്‍ സര്‍വീസ് കമ്മീഷനാണ് പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൊതു സ്ഥാപനങ്ങളും അവധി ദിവസങ്ങളില്‍ പ്രവർത്തിക്കില്ല. ഫെബ്രുവരി 2 ഞായറാഴ്ച മുതൽ അവധിക്ക് ശേഷം ഔദ്യോഗിക സ്ഥാപനങ്ങൾ പുനരാരംഭിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ ചൂണ്ടിക്കാട്ടി.