വിവാഹിതരാകാൻ പോകുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. വിവാഹിതരാകാൻ പോകുന്നവര്‍ക്ക് ശമ്പളത്തോട് കൂടിയ 10 ദിവസം അവധി ലഭിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് പ്രസവ അവധിക്ക് ശേഷം ജോലിയില്‍ പ്രവേശിച്ച ശേഷമുള്ള എല്ലാ വെള്ളിയാഴ്ചകളിലും വിദൂര ജോലിക്കുള്ള അനുവാദവും നൽകിട്ടുണ്ട്. പ്രസവ അവധിക്ക് ശേഷമുള്ള ആദ്യത്തെ ഒരു വര്‍ഷമാണ് ഈ ആനുകൂല്യം ലഭിക്കുക. ശൈഖ ഹിന്ദ് ബിന്ത് മക്തൂം ഫാമിലി പ്രോഗ്രാമിന്ററെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. സ്ഥിരത, ജീവിതമൂല്യം ഉയര്‍ത്തുക, സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ പിന്തുണകള്‍ നല്കി വര്‍ക്ക്-ലൈഫ് ബാലന്‍സ് തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.