കുവൈത്തിൽ ഹോട്ടലിലെത്തിയ അതിഥിയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായി റിപ്പോർട്ട്. വടക്ക്-പടിഞ്ഞാറ് കുവൈത്തിലെ ജഹ്റ ഗവര്‍ണറേറ്റിലാണ് സംഭവം നടന്നത്. ഗൾഫ് പൗരനായ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഉണ്ടായ സംശയതെ തുടർന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. ബാഗ് തുറന്നപ്പോള്‍ ബാഗിനുള്ളില്‍ 187 ലിറിക്ക ഗുളികകള്‍, 14 ഹാഷിഷ് കഷണങ്ങള്‍, അജ്ഞാത പദാര്‍ത്ഥം നിറച്ച 5 സിറിഞ്ചുകള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. ഉപയോഗിക്കാന്‍ തയ്യാറാക്കിയ ഹെറോയിന്‍ ആണിതെന്നാണ് സംശയമെന്ന് ‘അല്‍ അന്‍ബ’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറുകയും ചെയ്തു.