ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പ്രവേശത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 20 മുതൽ ആരംഭിക്കും. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് കീഴിൽ മസ്കത്തിലെയും പരിസര പ്രദശേങ്ങളിലുമുള്ള 7 സ്കൂളുകളിലേക്കുള്ള അഡ്മിഷനാണ് നടക്കുന്നത്. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടക്കുക. ബാൽവതിക മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ത്യൻ സ്കൂൾ വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഫെബ്രുവരി 20 വരെയാണ്. 2025 ഏപ്രിൽ ഒന്നിന് 3 വയസ് പൂർത്തിയായ കുട്ടികൾകാണ് ബാൽവതിക പ്രവേശനമുണ്ടാക്കുക. കുട്ടികളുടെ അഡ്മിഷന് രക്ഷിതാക്കൾക്ക് അംഗീകൃത റസിഡൻറ് വിസയും ആവശ്യമാണ്. അഡ്മിഷൻ നടപടിക്രമങ്ങൾ, സീറ്റ് ഒഴിവുകളുടെ വിവരങ്ങൾ തുടങ്ങിയവ പോർട്ടലിലൂടെ അറിയാൻ സാധിക്കും.