കുവൈത്തിൽ പ്രവാസികൾക്ക് ബയോമെട്രിക് നടപടികളുടെ സമയപരിധി ഡിസംബർ 31 ന് അവസാനിച്ചു. എന്നാൽ പ്രവാസികളിൽ 2,24,000 പേർ ബയോമെട്രിക് നടപടി പൂർത്തിയാകാൻ ബാക്കിയുണ്ട്. നടപടികൾ പൂർത്തിയാക്കാത്തവർക്ക് ജനുവരി ഒന്നു മുതൽ ബാങ്കുകളും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളും ഗവൺമെന്റ് സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ 76 ശതമാനം ആളുകളും നടപടികൾ പൂർത്തിയാക്കിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെ വിവരങ്ങൾ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കി.
ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്തവർക്കായി പ്രത്യേക കേന്ദ്രങ്ങൾ തുടരും എന്നാണ് റിപ്പോർട്ട്.