യുഎഇയിൽ വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് ഒരു വർഷം തടവോ അല്ലെങ്കിൽ 5 ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയോ ആയിരിക്കും ശിക്ഷ ലഭിക്കുക. മതത്തിനും സംസ്കാരത്തിനും എതിരെ സമൂഹമാധ്യമങ്ങളിലും മറ്റും ഇത്തരം പോസ്റ്റുകൾ ഇടാൻ പാടില്ല. ജോലി ഒഴിവുകളുടെ പരസ്യങ്ങളിലും ജാതിയോ മതമോ ലിംഗമോ പരാമർശിക്കരുതെന്നും അധികൃതർ ഓർമപ്പെടുത്തി.