റിയാദ് മെട്രോയിലെ അവസാന ട്രാക്കായ ഓറഞ്ച് ട്രാക്ക് പ്രവർത്തനം ആരംഭിച്ചു. ബ്ലൂ, യെല്ലോ, പർപ്പിൾ, റെഡ്, ഗ്രീൻ തുടങ്ങിയ ലൈനുകൾക്ക് ശേഷം ഓറഞ്ച് ലൈനിലും ട്രയിനുകൾ ഓടിത്തുടങ്ങി. നഗരത്തിെൻറ പടിഞ്ഞാറ് ഭാഗത്തെ ജിദ്ദ റോഡിൽനിന്ന് ഏറ്റവും കിഴക്കുള്ള ഖഷം അൽആൻ വരെ 41.1 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ഓറഞ്ച് ട്രാക്കാണ് സേവനം ആരംഭിച്ചത്. ജിദ്ദ റോഡ്, തുവൈഖ്, അദ്ദൗവു, ഹാറൂൺ അൽ റഷീദ്, നസീം എന്നീ സ്റ്റേഷനുകളാണ് സർവീസ് ആരംഭിച്ചത്. എന്നാൽ ഈ അഞ്ച് സ്റ്റേഷനുകളിൽ മാത്രമേ നിലവിൽ ട്രയിന്‍ സ്റ്റോപ്പുള്ളൂ. ബാക്കി 17 സ്റ്റേഷനുകൾ വൈകാതെ പ്രവർത്തനം ആരംഭിക്കുന്നതാണ്. ബ്ലൂ ട്രാക്കിലെ അൽ മുറൂജ്, ബാങ്ക് അൽ ബിലാദ്, കിങ് ഫഹദ് ലൈബ്രറി തുടങ്ങിയ സ്റ്റേഷനുകളും തുറന്നിട്ടുണ്ട്. 38 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ട്രാക്കിൽ ആകെ 25 സ്റ്റേഷനുകളാണുള്ളത അതിൽ 21 സ്റ്റേഷനുകൾ തുറന്നിട്ടുണ്ട്.