വിമാനത്തിൽ മദ്യപിച്ചു ബഹളം വച്ച മലയാളി യാത്രക്കാരൻ അറസ്റ്റിൽ. പൈലറ്റിന്റെ പരാതിയെ തുടർന്നാണ് നെടുമ്പാശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിയായ സൂരജണ് പിടിയിലായത്. പിന്നീട് സൂരജിനെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നെത്തിയതാണ് ഇയാൾ.