സലാല-കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആഴ്ചയില്‍ രണ്ട് ദിവസമായി വർധിപ്പിച്ചു. ഞായർ, വ്യാഴം എന്നീ ദി വസങ്ങളിലാണ് സർവീസുള്ളത്. ഈ വരുന്ന ആഴ്ച മുതൽ വർധിപ്പിച്ച സർവീസുകൾ ആരംഭിക്കുന്നതാണ്. സലാലയിൽ നിന്ന് രാവിലെ 10.55ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 4.15ന് കോഴിക്കോട് എത്തും. കോഴിക്കോട് നിന്ന് രാവിലെ 7.25ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 9.55ന് സലാലയിലും എത്തുന്നതാണ്. ദോഫാർ, അൽ വുസ്ത തുടങ്ങിയ മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും വർധിപ്പിച്ച ഈ സർവീസുകൾ.