അവധിക്കാലത്തിനു ശേഷം യുഎ ഇയിലെ സ്കൂളുകൾ ഇന്ന് തുറക്കും. സിബിഎസ്ഇ ബോർഡ് പരീക്ഷ അടുത്ത മാസവും എസ്എസ്എൽസി പരീക്ഷകൾ മാർച്ചിലുമാണ് നടക്കുന്നത്. വർധിച്ച വിമാന ടിക്കറ്റ് നിരക്കുമൂലം അവധിക്കു നാട്ടിൽ പോയ പലർക്കും കേരളത്തിൽ നിന്ന് യു എ ഇ യി ലേക്ക് തിരിച്ചെത്താൻ സാധിചിട്ടില്ല. നേരത്തെ മടക്കയാത്ര ടിക്കറ്റ് ബുക്ക് ചെയ്യാത്തവരാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക് കുറയുന്നത് കാത്തിരിക്കുന്നത്. അതിനാൽ തന്നെ ഇന്ന് വിദ്യാർഥികളുടെ ഹാജർ നില കുറയാനാണ് സാധ്യത. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഭൂരിഭാഗം വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് ഉയർത്തിയിരുന്നു. ഇന്നലെ കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള വിമാന ടിക്കറ്റിന് നിരക് 40,000 രൂപയ്ക്കു മുകളിലായിരുന്നു എന്നാൽ ഇന്ന് 30,000 രൂപയായി കുറയുകയും ചെയ്തു. ജനുവരി 15 ആകുമ്പോഴേക്കും ടിക്കറ്റ് നിരക്ക് ഏകദേശം16,000 രൂപയായി കുറയും. ഓഫ് സീസണായ ഫെബ്രുവരിയിൽ ടിക്കറ്റ് നിരക്ക് ഇതിലും കുറയും എന്നാണ് സൂചന.