കിങ് ഖാലിദ് ഇന്റർനാഷണൽ എയർപ്പോർട്ടിലേക്കുള്ള റിയാദ് മെട്രോ യെല്ലോ ട്രാക്കിന്റെ അവസാന സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. എയർപ്പോർട്ടിലെ ഒന്ന്, രണ്ട് ടെർമിനലുകൾക്കുള്ള മെട്രോ സ്റ്റേഷനാണ് സേവനം ആരംഭിച്ചത്. യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുക, റിയാദ് മേഖലകളിലേക്കുള്ള വിമാനത്താവളത്തിന്റെ കണക്ഷൻ വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നഗരത്തിലെ പൊതുഗതാഗത ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റിയാദ് മെട്രോ ഗ്രീൻ ട്രാക്കിൽ ധനകാര്യ മന്ത്രാലയം സ്റ്റേഷൻ കഴിഞ്ഞ ഞായറാഴ്ച പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ റെഡ് ട്രാക്കിലെ ‘കിങ് അബ്ദുല്ല റോഡ്’, ഗ്രീൻ ട്രാക്കിലെ ‘കിങ് അബ്ദുൽ അസീസ് റോഡ്’ എന്നി സ്റ്റേഷനുകളും ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുന്നതാണ്. നാല് പ്രധാന സ്റ്റേഷനുകളും 85 റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടുന്ന പദ്ധതിയാണ് റിയാദ് മെട്രോന്റേത്.