ദുബായിൽ സ്മാർട്ട് വാടക സൂചിക നിലവിൽ വന്നതായി റിപ്പോർട്ട്. ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് ആണ് ഇത് പുറത്തിറക്കിയത്. ദുബായിൽ പഴയ കെട്ടിടങ്ങൾ കാലോചിതയായി പുതുക്കിപണിതാൽ മാത്രമേ ഇനി വാടക കൂട്ടാൻ സാധിക്കൂ. ഒരോ മേഖലയിലെയും കെട്ടിടങ്ങൾക്കു ലഭിക്കുന്ന റേറ്റിങ്ങിന് ആനുപാതികമായിരിക്കും വാടക കൂട്ടാൻ അനുമതി ലഭിക്കുന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് സ്മാർട്ട് വാടക സൂചിക തയ്യാറാക്കുക. ഡിഎൽഡിയുടെ മാനദണ്ഡപ്രകാരം ഒരോ പ്രദേശത്തിന്റെയും പ്രാധാന്യവും കെട്ടിടത്തിലെ സൗകര്യവും കണക്കിലെ ടുത്തായിരിക്കും മൂല്യനിർണയം നടത്തുക. കെട്ടിട ഉടമകൾ, വാടകക്കാർ, നിക്ഷേപകർ, എന്നിവർക്ക് ഇത് ഗുണകരമാകും. സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് അകത്തും പുറത്തുമായി എമിറേറ്റിലെ എല്ലാ കെട്ടിടങ്ങൾക്കും കൂടി വ്യാപിക്കുക്കയും ചെയ്യും. മുൻകാലങ്ങളിൽ കെട്ടിടത്തിന്റെ നിലവാരം വർഷത്തിൽ ഒരിക്കൽ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ മിനിറ്റുകൾക്കകം അപ്ഡേറ്റ് ചെയ്യാൻ സംവിധാനമുണ്ടെന്നും ദുബായ് ലാൻഡ് ഡിപ്പാർട്മെണ്റ്റിലെ റിയൽ എസ്റ്റേറ്റ് റജിസ്ട്രേഷൻ വിഭാഗം സിഇഒ മാജിദ് അൽ മർറ ചൂണ്ടിക്കാട്ടി.