അബുദാബിയിൽ സാമൂഹികമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപമാനിച്ചാൽ രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം ഓർമ്മിപ്പിച്ചത്. മറ്റുള്ളവരെക്കുറിച്ചുള്ള മോശം കാഴ്ചപ്പാടുകൾ ഓൺലൈനിൽ പങ്കുവെയ്കരുത്. സാമൂഹികമാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഓൺലൈൻ ചാനലുകൾ വഴി വ്യക്തികളെയോ സ്ഥാപനങ്ങളെയോ അപകീർത്തിപ്പെടുത്തിയാൽ രാജ്യത്ത് ശിക്ഷാർഹമാണ്. വിവിവരസാങ്കേധികവിദ്യകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തണം എന്നാൽ മറ്റുവ്യക്തികളെ അധിക്ഷേപിക്കാനോ അപമാനിക്കാനോ. വെബ്സൈറ്റുകൾ ദുരുപയോഗം ചെയ്യാൻ പാടില്ല. യു എ ഇ യിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം ദിർഹം വരെ പിഴ ഈടാക്കുകയും രണ്ടു വർഷം വരെ തടവും ലഭിക്കുമെന്ന് നാഷണൽ മീഡിയ ഓഫിസ് ചൂണ്ടിക്കാട്ടി. വെക്തി, സ്ഥാപനം, രാജ്യം തുടങ്ങിയവയ്ക്കെതിരേയുള്ള വ്യാജ പ്രസ്താവനകൾ പൊതുസമൂഹത്തിൽ നിന്ന് തെറ്റായ പ്രതികരണങ്ങൾക്കും ഇടയാക്കും. ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അപകടകരമായ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നതിനും നിർണ്ണായക നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.