സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ്. ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനമാണ് എമർജൻസി ലാൻഡിങ് ചെയ്തത്. ഹൈഡ്രോളിക് പ്രശ്നം കാരണം ലാൻഡിങ് ഗിയർ വർക്ക് ചെയ്യാത്തതിനാലാണ് വിമാനം ഇറക്കിയത്. വിമാനത്തിലെ എല്ലാ യാത്രക്കാരെ മുഴുവൻ സുരക്ഷിതരായി പുറത്തേക്ക് ഇറക്കിയെന്നു അധികൃതർ വ്യക്തമാക്കി.