റിയാദ്: തബൂക്ക് ജോലി ചെയ്യുന്നതിനിടയിൽ ഒട്ടറെ പിഴവുകൾ വരുത്തിയതായി തെളിഞ്ഞതിനെ തുടർന്ന്മേഖലയിൽ പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി. ഡെൻറൽ ഇംപ്ലാൻറുകളും പ്രോസ്തോഡോൺൻറിക്സും നടത്തി ഡോക്ടർ തൻറെ സ്പെഷ്യലൈസേഷൻറെ അധികാരപരിധി ലംഘിക്കുകയായിരുന്നു എന്ന് അധികൃതർ കണ്ടെത്തി. ഇയാൾ ഹെൽത്ത് കെയർ പ്രഫഷനുകളുടെ നിയമവും അതിൻറെ എക്സിക്യൂട്ടീവ് ചട്ടങ്ങളും ലംഘിച്ച് രോഗികളുടെ സുരക്ഷ അപകടത്തിലാക്കിയതായി മന്ത്രാലയം വിശദീകരിച്ചു. തെറ്റ് ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.