യുഎഇയിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും. ദുബായിൽ മാത്രം 2,36,000 പേരാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോചനപ്പെടുത്തിയത്. രേഖകൾ ക്ലിയറാക്കാനുള്ളവർ വേഗം പൂർത്തീകരിക്കണമെന്ന് അധികൃതർ നിർദേശം നൽകി. രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന നിയമലംഘകർക്കായി യുഎഇ പ്രഖ്യാപിച്ചതാണ് പൊതുമാപ്പ്. സെപ്റ്റംബർ ഒന്നിന് നിലവിൽ വന്ന പൊതുമാപ്പാണ് ഇന്ന് അവസാനിക്കുന്നത്. 55,000ത്തിലധികം പേർ രാജ്യം വിടുകയും ബാക്കിയുള്ളവർ സ്റ്റാറ്റസ് ശരിയാക്കി പുതിയ ജോലി നേടുകയും ചെയ്തു. താമസരേഖകൾ നിയമാനുസൃതമാക്കാതെ തുടരുന്നവരെ പിടികൂടാൻ ബുധനാഴ്ച മുതൽ കർശന പരിശോധന തുടങ്ങുമെന്ന് ജനറൽ മുഹമ്മദ് അഹമദ് അൽ മർറി ചൂണ്ടിക്കാട്ടി.
പൊതുമാപ്പിൽ ഔട്ട്പാസ് നേടി സ്വദേശത്തേക്ക് മടങ്ങുന്നവർക്ക് രാജ്യത്തേക് തിരിച്ചു വരാൻ വിലക്കില്ല എന്നതാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രത്യേകത.