സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് ജനുവരി 15ന് രാവിലെ 8 മണിക്ക് വീണ്ടും പരിഗണിക്കും. കേസ് പഠിക്കാനായി കൂടുതൽ സമയം വേണം എന്നാണ് കോടതി ആവിശ്യപ്പെട്ടത് ഇതിനാലാണ് കേസ് മാറ്റിവെച്ചത്. മകന്റെ മോചനം വേഗത്തിലാക്കാൻ വേണ്ട നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് റഹീമിന്റെ മാതാവ് വ്യക്തമാക്കി. കോടതിയിൽ ഇരുഭാഗത്തിന്റെയും അഭിഭാഷകരും നിയമ വിദഗ്ധരും ഹാജരായി. പബ്ലിക് പോസിക്യൂഷൻ കേസുമായി ബന്ധപ്പെട്ട് നൽകിയ വാദത്തിൽ റഹീമിന്റെ അഭിഭാഷകർ മറുപടി നൽക്കുകയും ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി വിധി വരാനുള്ളത്. റഹിം നിലവിൽ 18 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചു. അതിനാൽ ഇതൊഴിവാക്കി മോചന ഉത്തരവ് ലഭിക്കും എന്നാണ് റിയാദിലെ റഹീം നിയമ സഹായ സമിതിയുടെ പ്രതീക്ഷ. ഇന്ത്യൻ എംബസി, റഹീമിന്റെ പവർ ഓഫ് ആൻറ്റോണിയായ സിദ്ധിഖ് തുവ്വൂർ, പ്രതിഭാഗം വക്കിൽ എന്നിവരാണ് റഹിം കേസിന്റെ നടപടികൽ പിന്തുടരുന്നത്.