ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പുതുക്കിയ പട്ടിക പ്രകാരം ലൈസൻസുള്ള 244 സ്ഥാപനങ്ങൾ പ്രസിദ്ധികരിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. മന്ത്രാലയത്തിന്റെ സമൂഹ മാധ്യമ പേജുകൾ വഴി എല്ലാ സ്ഥാപനകളുടെയും പെരുവിവരങ്ങൾ പ്രസിദ്ധികരിച്ചു.
വീട്ടുജോലിക്കാരെ തിരഞ്ഞെടുക്കാൻ ഇത്തരം ലൈസൻസുള്ള സ്ഥാപനങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിയുടെയും തൊഴിൽ ദാതാവിന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ലൈസൻസില്ലാത്തതും തട്ടിപ്പ് നടത്തുന്നതുമായ ഓഫീസുകളുടെ വഞ്ചനയിൽ ആരും വീഴരുതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഗാർഹിക തൊഴിലാളികളുടെ തിരഞ്ഞെടുപ്പിലും ജോലി സംബന്ധിച്ചും നിരവധി നിയമനിർദേശങ്ങൾ മന്ത്രാലയം ഉറപ്പ് നൽകുന്നുണ്ട്.