2025 ജനുവരി ഒന്ന് മുതൽ രണ്ടാം ഘട്ടം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം നടപ്പാക്കാൻ ഒരുങ്ങി ഒമാൻ. ഫാബ്രിക് സ്റ്റോർ, ടെക്സ്റ്റൈൽസ്, ടൈലറിങ്, കണ്ണട ഷോപ്പ്, മൊബൈൽ ഷോപ്പ്, സർവീസ് സെൻറർ, വാച്ച് സർവീസ്, ഹൗസ്ഹോൾഡ് കടകൾ എന്നി സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 2024 ജൂലൈയിൽ ആശുപത്രിയിലും ഫാർമസി ക്ലിനികിലും പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പാക്കി. 2025 ജൂലൈ ഒന്നുമുതൽ ഭക്ഷണ ശാലകൾ, പഴം-പച്ചക്കറി വിതരണ സ്ഥാപനങ്ങൾ, ഗിഫ്റ്റ് ഷോപ്പ്, ബേക്കറി, ബ്രഡ്, സ്വീറ്റ്സ് വിൽപന കടകൾ, കാൻഡി ഫാക്ടറി, തുടങ്ങിയ ഇടങ്ങളിലും പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കും. നിയമ ലംഘകർക്ക് 50 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ഈടാക്കും. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. 2027 ജൂലൈ ഒന്നോടെ പൂർണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ ഇല്ലാത്ത രാജ്യമായി ഒമാനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.