സൗദി അറേബിയയിൽ ഒരാഴ്ചയ്ക്കിടെ വിവിധ പ്രദേശങ്ങളിൽ നിന്ന് 20,159 അനധികൃത താമസക്കാരെ പോലീസ് പിടികൂടി. ഡിസംബർ 12നും 18നും ഇടയിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിയമം ലംഘിച്ച 29,540 പ്രവാസികൾ നിലവിൽ നിയമനടപടികൾ നേരിടുന്നുണ്ട്. പിടിയിലായവരിൽ 11,302 പേരെ റസിഡൻസി നിയമം ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാ നിയമം ലംഘിച്ച 5652 പേരും തൊഴിൽ നിയമം ലംഘിച്ച 3,205 പേരും രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ 1,861 പേരുമാണ് പിടിയിലായത്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 112 പേരെയും നിയമലംഘകരെ കടത്തിക്കൊണ്ടുവരികയും അഭയം നൽകുകയും ജോലിയിൽ ഏർപ്പെടുത്തുകയും ചെയ്ത 17 പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തേക്കുള്ള വ്യക്തികളുടെ അനധികൃത പ്രവേശനത്തിന് സൗകര്യമൊരുക്കുന്നവർക്ക് 15 വർഷം വരെ തടവും പിഴയും ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയതിന്റെ മുന്നറിയിപ്പ്.