ദുബായിൽ വിവിധതരം ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഡ്രോൺ ഡെലിവറി സർവീസ് ആരംഭിച്ചതായി റിപ്പോർട്ട്. പ്രമുഖ ഡ്രോൺ കമ്പനിയായ കീറ്റ് ഡ്രോണിന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ലൈസൻസ് നൽകിയത്.
ദുബായ് സിലിക്കൺ ഒയാസിസിലാണ് ആദ്യ ഘട്ട പദ്ധതി നടപ്പാക്കുക. 6 ഡ്രോണുകളാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ആദ്യ ഓർഡർ ബുക്ക് ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അത്യാധുനികമായ ഹെക്സ കോപ്ടറുകളാണ് കമ്പനി ഡെലിവറിക്കായി ഉപയോഗിക്കുക. 2.3 കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കൾ വഹിക്കാൻ d ശേഷിയുള്ളതായി അധികൃതർ വ്യക്തമാക്കി.