പ്രവാസികൾക്കും സ്വദേശികൾക്കുമായി ഖത്തർ ആഭ്യന്തര മന്ത്രലയത്തിന്റെ മൊബൈൽ ആപ്പ് ആയ മെട്രാഷിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. പുതിയ സംവിധാനമായ ആപ്പിൾ പേ ആണ് പുതിയ മെട്രാഷിൽ ഉൾപ്പെടുത്തിയത്. ആപ്പിൾ,ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ നിന്ന് പുതിയ മെട്രാഷ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിരിക്കുന്ന മെട്രാഷ് ആപ്പ് ഉപയോഗിക്കാൻ എളുപ്പമാണെന്ന് അധികൃതർ വ്യക്തമാക്കി. ഡൈവിംഗ് ലൈസൻസ് ഉൾപ്പെടെ 200 യിൽ അധികം സേവനകളാണ് മെട്രാഷിലുള്ളത്.