സുരക്ഷാ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയ മലയാളിയെ സൗദിയിൽ നിന്ന് നാടുകടത്തി. രണ്ടു മാസം മുമ്പ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായ കോഴിക്കോട് സ്വദേശിയെയാണ് ദമ്മാമിലെ അൽകോബാറിൽ നിന്ന് നാടുകടത്തിയത്. സൗദിൽ എത്തുന്ന പ്രവാസികൾ രാജ്യത്തെ ഗവൺമെൻറ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ പൂർണ സഹകരണം ഉറപ്പാക്കണമെന്ന് സാമൂഹിക പ്രവത്തകർ നിർദേശിച്ചു. പുതുതായി ജോലി അനേഷിച്ചു എത്തുന്നവരാണ് നാടുകടത്തിലിന് വിധേയമാകുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നതെന്ന് സാമൂഹിക പ്രവർത്തകർ വ്യക്തമാക്കി. രാജ്യത്ത് എത്തുന്നവർ ഇവിടുത്ത നിയമങ്ങളെ കുറിച്ച് ബോധവാന്മാരാകണമെന്നും സാമൂഹിക രംഗത്തുള്ളവർ കൂട്ടിച്ചേർത്തു.