യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ 31ന് അവസാനിക്കും. പൊതുമാപ്പ് ഇനി നീട്ടില്ലെന്നും അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. പൊതുമാപ്പ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ഇല്ലെങ്കില്‍ വന്‍ പിഴയടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ നല്കി. ആയിരക്കണക്കിന് പേര് ഇതിനകം ഉപയോഗപ്പെടുത്തിയ പൊതുമാപ്പ് ഈ രാജ്യം നല്കിയ ഏറ്റവും വലിയ നന്മയാണെന്ന് താമസ- കുടിയേറ്റ വിഭാഗം തലവന്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വ്യക്തമാക്കി. ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് താമസക്കാരാണ് വിവിധ കമ്പനികളില്‍ ജോലിയില്‍ പ്രവേശിച്ച് അവരുടെ വീസ പദവി ക്രമപ്പെടുത്തുന്നതിന് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. കൂടാതെ ദശലക്ഷക്കണക്കിന് ദിര്‍ഹം പിഴകള്‍ ഒഴിവാക്കി ഒട്ടേറെ പേരെയാണ് നാട്ടിലേയ്ക്കയച്ചത്.