ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അമീരി ദിവാൻ നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 18, 19 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധി ആയതിനാല്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കഴിഞ്ഞ് ഡിസംബര്‍ 22 ഞായറാഴ്ചയാകും പ്രവൃത്തി ദിനം പുനരാരംഭിക്കുക. ഡിസംബർ 18 നാണ് ഖത്തർ ദേശിയ ദിനം എന്നാൽ ഖത്തര്‍ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരേഡ് റദ്ദാക്കി. ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.